വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം വിജയം നേടുമെന്ന് സിംഗ് വി

sing

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം വിജയം നേടുമെന്ന് സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി. ബിജെപിയെ പരാജയപ്പെടുത്തുമെന്നും, സുപ്രീംകോടതി വിധി ചരിത്രപരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്പ്പിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്. എന്നാല്‍ വിശ്വാസവോട്ടെടുപ്പ് നാളെത്തന്നെ നടക്കും. വിശ്വാസവോട്ടെടുപ്പില്‍ തീരുമാനമാകും വരെ നടപടികളൊന്നും സ്വീകരിക്കാന്‍ യെദിയൂരപ്പയ്ക്കാവില്ല. വിശ്വാസവോട്ടെടുപ്പോടെ എല്ലാ അവ്യക്തതയും അവസാനിക്കും, അദ്ദേഹം പറയുന്നു.

Top