ബി.ജെ.പി മുക്ത ഭാരതം തന്റെ അജണ്ടയല്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

rahul-gandi

ബെംഗളൂരു: ബിജെപി മുക്ത ഭാരതം തന്റെ അജണ്ടയിലില്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ബിജെപിക്കെതിരെ പോരാടി അവരെ പരാജയപ്പെടുത്തുമെന്നും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയവര്‍ പുനര്‍ വിചിന്തനം നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയും മറ്റും കോണ്‍ഗ്രസ്സ് നേതാക്കളേയും അപഹസിക്കുന്നത് തുടരുകയാണെന്നും ഞാന്‍ എപ്പോഴും പ്രധാനമന്ത്രി എന്ന പദത്തെ ബഹുമാനിക്കുന്നയാളാണെന്നും അപഹാസ്യപരമായ പ്രസ്താവനകള്‍ എന്റെ ഭാഗത്ത് നിന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും ബി.ജെ.പി മുക്തഭാരതമെന്നത് എന്റെ ലക്ഷ്യമല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ബി.ജെ.പിക്കെതിരേ ശക്തമായ വികാരമാണ് കര്‍ണാടകയിലുള്ളത്. ഗുജറാത്തിലൊക്കെ കണ്ട ബി.ജെ.പി വിരുദ്ധ വികാരത്തിന്റെ തുടര്‍ച്ചയാണ് കര്‍ണാടകയിലുമുണ്ടാവുക. രാജ്യം നരേന്ദ്രമോദിയേയും, ബി.ജെ.പിയേയും ഇനിയും സഹിക്കില്ല. മറ്റെല്ലാ സ്ഥലത്തുമെന്നത് പോലെ സ്വാഭാവിക പരാജയം ഇവിടേയുമുണ്ടാവുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

നരേന്ദ്രമോദി അധികാരത്തിലെത്തിയത് ചില പ്രഖ്യാപനങ്ങള്‍ നടത്തിയാണ്. തൊഴില്‍ നല്‍കുമെന്നും, അഴിമതി തുടച്ചു നീക്കുമെന്നുമൊക്കെയായിരുന്നു അത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മോദി മറന്നിരിക്കുകയാണെന്നും ജനങ്ങളോട് ഉത്തരം പറയാന്‍ കഴിയുന്നില്ലെന്നും ഇതിന്റെ ആദ്യ തിരിച്ചടിയാണ് ഗുജറാത്തില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടുത്തത് കര്‍ണാടകയാണ്, അതുപോലെ ചണ്ഡീഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലം ഇതിന്റെ തുടര്‍ച്ചയുണ്ടാവുമെന്നും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി ശരിക്കും അതിന്റെ തിരിച്ചടിയനുഭവിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

Top