ബിജെപിയുമായുണ്ടാക്കിയ സഖ്യം കറുത്ത അധ്യായം; മാപ്പ് പറഞ്ഞ് കുമാരസ്വാമി

kumaraswami-new

ബംഗളൂരു: ബിജെപിയുമായി മുന്‍പ് സഖ്യമുണ്ടാക്കിയതിന് ദേവഗൗഡയോട് മാപ്പ് പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. തന്റെ തീരുമാനം പിതാവിനെ വേദനിപ്പിച്ചിരുന്നെന്നും. ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും കുമാരസ്വാമി നിയമസഭയില്‍ വ്യക്തമാക്കി.

കര്‍ണാടക നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.ആര്‍ രമേഷ്‌കുമാറിനെ തെരഞ്ഞെടുത്തിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷ് കുമാര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് എതിരില്ലാതെയാണ് അദ്ദേഹം സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Top