ബീഹാറില്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ അനുവാദം തേടി ആര്‍ജെഡി

rjd

പറ്റ്‌ന: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി നില നില്‍ക്കെ ബീഹാറിലും മന്ത്രിസഭാ രൂപീകരണത്തിനുള്ള അനുവാദം തേടി ആര്‍ജെഡി ഗവര്‍ണറെ സമീപിച്ചു. ആര്‍ജെഡി നേതാവ് തേജസ്വി യാദവും മറ്റു സഖ്യകക്ഷി നേതാക്കളും ചേര്‍ന്ന് തങ്ങളുടെ അംഗബലം വ്യക്തമാക്കി കൊണ്ടുള്ള കത്ത് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് കൈമാറിയിരിക്കുകയാണ്.

ബിഹാറിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടകത്തില്‍ ജനാധിപത്യത്തെ കൊലചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

ബീഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡിയാണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. 243 അംഗങ്ങളാണ് ബീഹാറില്‍ ആകെയുള്ളത്. ആര്‍ജെഡിക്ക് 80ഉം കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മറ്റു കക്ഷികള്‍ക്കെല്ലാം 31 അംഗങ്ങളുമാണുള്ളത്. 70 അംഗങ്ങളുള്ള ജെഡി(യു)വും 53 അംഗങ്ങളുള്ള ബിജെപിയും ചേര്‍ന്നാണ് ഇവിടെ സര്‍ക്കാര്‍ രൂപവത്കരിച്ചിരിക്കുന്നത്.

Top