സിക്‌സ് തടയാന്‍ സൂപ്പര്‍മാനായി പറന്ന് പൊങ്ങി ശര്‍മ്മ; കാഴ്ച കണ്ട് അന്തംവിട്ട് ആരാധകര്‍

karn

പിഎല്‍ മത്സരങ്ങളില്‍ പിറക്കുന്ന മനോഹരമായ കാഴ്ചകള്‍ എന്നും ആരാധരെ അമ്പരിപ്പിക്കാറുണ്ട്. പറന്നെടുക്കുന്ന ക്യാച്ചുകളും മറ്റും എപ്പോഴും കൈയ്യടികള്‍ നേടിയിട്ടുണ്ട്. അത്തരം ഒരു കാഴ്ച കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തില്‍ കര്‍ണ് ശര്‍മ്മയുടെ ഫീല്‍ഡിങാണ് ഇപ്പോള്‍ സംസാരവിഷയം. സൂപ്പര്‍മാനെപോലെ ആകാശത്തില്‍ പറന്നുയര്‍ന്നായിരുന്നു ശര്‍മ്മയുടെ അഭ്യാസ പ്രകടനം. സിക്‌സിനായ പറന്നുയര്‍ന്ന ബോളിനെ തടഞ്ഞത് ശര്‍മ തടഞ്ഞത് നിമിഷ നേരത്തിനുള്ളിലായിരുന്നു.

ചാടി ഉയര്‍ന്ന ശര്‍മ്മ വലതു കൈകൊണ്ട് ബോള്‍ തടഞ്ഞിട്ടു. ബൗണ്ടറി ലൈനിലേക്ക് ശര്‍മ്മ വീണെങ്കിലും അതിനു മുന്‍പ് ബോള്‍ ഗ്രൗണ്ടിനകത്തേക്ക് ഇട്ടിരുന്നു. കാണികളെ ഒന്നടങ്കം അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ശര്‍മ്മയുടെ പ്രകടനം.

മല്‍സരത്തില്‍ 182 ന്റെ സ്‌കോറാണ് ചെന്നൈ ഉയര്‍ത്തിയത്. ഫീല്‍ഡിങ്ങില്‍ ചെന്നൈ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു. ചെന്നൈയുടെ ഫീല്‍ഡിങ് മികവില്‍ രണ്ടു ഓവറിനുളളില്‍ ഹൈദരാബാദിന് രണ്ടു ബാറ്റ്‌സ്മാന്മാരെയാണ് നഷ്ടമായത്. എങ്കിലും നായകന്‍ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദിന് നെടുംതൂണായി നിന്നു. നാലാം ഓവറില്‍ വില്യംസണ്‍ കൂറ്റനൊരു സിക്‌സ് ഉയര്‍ത്തി. പക്ഷേ കര്‍ണ് ശര്‍മയുടെ മികച്ച ഫീല്‍ഡിങ്ങില്‍ ബോള്‍ ലക്ഷ്യം കണ്ടില്ല.

Top