തന്റെ സിനിമാ ജീവിതത്തിന് വഴിത്തിരിവായത് കരീന കപൂർ ; അനുഷ്‌ക ശർമ്മ

സിനിമയിലേക്കുള്ള തന്റെ പ്രവേശനത്തിന് കാരണക്കാരി കരീന കപൂർ ആണെന്നാണ് ബോളിവുഡിന്റെ ‘ചാമിംഗ് ലേഡി അനുഷ്‌ക ശർമ്മ പറയുന്നത്.

സൂപ്പർ ഹിറ്റ് ചിത്രമായ ജബ് വി മെറ്റിലെ നായിക ‘ഗീത്’ ആയുള്ള കരീനയുടെ പ്രകടനമാണ് തന്നെ സിനിമയിൽ എത്തിച്ചതെന്ന് താരം പറയുന്നു.

മറ്റൊരു ഗീത് ആകാൻ താൻ അന്നേ ആഗ്രഹിച്ചിരുന്നുവെന്നും ബി, ജബ് വി മെറ്റിന്റെ സംവിധായകൻ തന്നെ അതിന് അവസരം നൽകിയതിൽ താൻ ഏറെ സന്തോഷവതിയാണെന്നും താരം കൂട്ടിചേർത്തു.

ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ‘ജബ് ഹാരി മെറ്റ് സേജൽ’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലാണ് അനുഷ്‌ക ഇക്കാര്യം പറഞ്ഞത്.

ഗുജറാത്തി പെൺകുട്ടിയായാണ് ചിത്രത്തിൽ അനുഷ്‌ക എത്തുന്നത്. അതിനായി ഗുജറാത്തി പഠിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു താരം.

സൂപ്പർ താരം ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. ഇത് മൂന്നാം തവണയാണ് അനുഷ്‌ക ഷാരൂഖിന്റെ നായികയാകുന്നത്.

Top