പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണം, കശാപ്പ് നിരോധനത്തിനെതിരേ കര്‍ണാടകവും

sidharammaya

തിരുവനന്തപുരം: കന്നുകാലികളുടെ കശാപ്പ് നിരോധിക്കുന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഈ പ്രശ്‌നം സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിനുളള മറുപടിയിലാണ് സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനങ്ങളോട് ആലോചിക്കാതെ കൊണ്ടുവന്ന ചട്ടം ഫെഡറലിസത്തിന്റെ വേരറുക്കുന്നതാണ്. ഇത്തരത്തില്‍ ചട്ടങ്ങള്‍ കൊണ്ടു വരുന്നതിന് മുന്‍പ് സംസ്ഥാനങ്ങളോട് ആലോചിക്കേണ്ടതായിരുന്നു. കര്‍ഷകരുടെയും സമൂഹത്തിന്റെ ആകെയും താല്പര്യം പരിഗണിച്ച് പുതിയ ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ണാടകത്തിന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ ഭക്ഷണാവശ്യത്തെയും തൊഴിലിനേയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും പ്രോട്ടീന്‍ ലഭിക്കുന്നത് പ്രധാനമായും മാട്ടിറച്ചിയില്‍ നിന്നാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. സ്വതന്ത്രമായി കച്ചവടം നടത്താനുളള ഭരണഘടനാ അവകാശത്തെപോലും ഹനിക്കുന്നതാണ് ചട്ടങ്ങളെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

Top