സഹോദരനു നേരെ വെടിയുതിര്‍ത്തവരെ വാടകയ്‌ക്കെടുത്തത് ബിജെപി എംപിയെന്ന് കഫീല്‍ ഖാന്‍

ലക്‌നോ: തന്റെ സഹോദരനു നേരെ വെടിയുതിര്‍ത്ത അക്രമികളെ ബിജെപി എംപിയാണ് വാടകയ്‌ക്കെടുത്തതെന്ന് ഡോ.കഫീല്‍ ഖാന്‍.

ജൂണ്‍ പത്തിന് സഹോദരനു നേര്‍ക്കുണ്ടായ വെടിവെയ്പില്‍ ബന്‍സ്ഗാവില്‍ നിന്നുള്ള ബിജെപി എംപി കമലേഷ് പാസ്വാനു പങ്കുണ്ടെന്നാണു കഫീല്‍ ഖാന്‍ പറയുന്നത്.

കമലേഷ് പാസ്വാനും ബല്‍ദേവ് പ്ലാസയുടെ ഉടമ സതീഷ് നന്‍ഗാലിയയും ചേര്‍ന്നാണ് സഹോദരനെ ആക്രമിക്കുന്നതിനായി ഷൂട്ടര്‍മാരെ വാടകയ്ക്ക് എടുത്തത്. കമലേഷിന് തന്റെ സഹോദരനോടു യാതൊരു ശത്രുതയുമില്ല. എന്നാല്‍ ഫെബ്രുവരിയില്‍ തന്റെ അമ്മാവന്റെ കുറച്ചുസ്ഥലം കമലേഷും സതീഷും ചേര്‍ന്ന് കൈയേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതാകാം അക്രമത്തിനു കാരണം കഫീല്‍ ഖാന്‍ പറയുന്നു.

48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നും കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു.

Top