കത്വ സംഭവം വര്‍ഗീയമായി കാണരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

A P Aboobacker Musliya

മലപ്പുറം : കത്വയില്‍ എട്ടുവയസുകാരി ക്രൂര പീഢനത്തിനിരയായി കൊല്ലപ്പെട്ട സംഭവം വര്‍ഗീയമായി കാണരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. ഹര്‍ത്താലിന്റെ പേരില്‍ നടന്ന അക്രമത്തെ അംഗീകരിക്കാനാകില്ല. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും കാന്തപുരം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ ജനകീയ ഹര്‍ത്താല്‍ പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടാനേ ഉപകരിക്കുകയുള്ളുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പ്രതികരിച്ചിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ട കാലത്ത് തുടങ്ങിയതാണ് സമുദായ സ്പര്‍ധയുണ്ടാക്കി മുതലെടുക്കാനുള്ള ചിലരുടെ ശ്രമം. ഇത്തരം ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം കൂടുതല്‍ അരക്ഷിതമാക്കുകയേ ഉള്ളുവെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top