കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

drown-death

കണ്ണൂര്‍: കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പെരിങ്ങോം അരവഞ്ചാല്‍ സ്വദേശി പി.വി. രമേശന്റെയും വടക്കെവീട്ടില്‍ ഷീബയുടെയും മകന്‍ അതുല്‍ രാജ് (14) ആണ് മരിച്ചത്.

ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ബന്ധു വീട്ടില്‍ എത്തിയ അതുല്‍ രാജ് ഇന്ന് രാവിലെ സമീപത്തെ ക്ഷേത്ര കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം.

Top