ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി

shuhaib

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി. ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഡിസിസി.

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണം റദ്ദാക്കിയത്. സര്‍ക്കാരിനെതിരേയും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുമെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശേഷമായിരുന്നു ജസ്റ്റീസ് ബി.കെമാല്‍പാഷാ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Top