മെഡിക്കല്‍ ബില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് കണ്ണന്താനം

alphonse kannanthanam

കാസര്‍ഗോഡ്: കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കുട്ടികളുടെ ഭാവിയുടെ പേരില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് അഴിമതിക്ക് കളമൊരുക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്നും, തിരുത്തല്‍ നടപടികളാണ് ഇനിയുണ്ടാവേണ്ടതെന്നും കണ്ണന്താനം വ്യക്തമാക്കി.

Top