വിവാഹം കഴിഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയ്‌ക്കെതിരെ സിനിമാ താരം ലിജോമോള്‍

ന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സിനിമാ താരം ലിജോമോള്‍. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന്‍ ഷാലു റഹീമുമായി ലിജോമോളുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വാര്‍ത്ത പരന്നതോടെ പ്രതികരണവുമായി ലിജോ മോള്‍ തന്നെ രംഗത്തെത്തുകയായിരുന്നു. ഷാലുവും താനും പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ ഒളിച്ചു വെയ്ക്കാനും മാത്രം ഒന്നും ഇല്ല. വീട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും തങ്ങളുടെ ബന്ധം അറിയാം, ഇതൊന്നും അറിയാതെ ആരോ തങ്ങളുടെ സെല്‍ഫി കണ്ടിട്ട് വിവാഹിതരായി എന്ന വാര്‍ത്ത പരത്തുകയായിരുന്നു താരം പറയുന്നു.

Top