സിനിമയിലുടനീളം തന്റെ പിതാവിനെ മോശമായി ചിത്രീകരിച്ചിരിക്കുകയാണ്: കമല സെല്‍വരാജ്

mahanati

തെലുങ്ക് ചിത്രം മഹാനടിക്കെതിരെ ആരോപണവുമായി നടന്‍ ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലുട നീളം തന്റെ പിതാവിനെ അപമാനിക്കുകയാണെന്ന് കമല കുറ്റപ്പെടുത്തി. ജെമിനി ഗണേശന് ആദ്യഭാര്യ അലമേലുവിലുണ്ടായ മകളാണ് കമല.

‘സാവിത്രിക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു. അതില്‍ ഒന്നു മാത്രമായിരുന്നു എന്റെ അച്ഛന്‍.’ കമല പറയുന്നു. വേണ്ടത്ര പഠനങ്ങള്‍ നടത്താതെയാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സാവിത്രിയെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചത് തന്റെ പിതാവല്ലെന്നും കമല പറയുന്നു. സംവിധായകന്‍ അത്തരത്തില്‍ കാണിച്ചത് എന്നെ ശരിക്കും വേദനിപ്പിച്ചു.

‘സാവിത്രി ‘പ്രാത്പം’ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാന്‍ ആ വീട് കണ്ടിട്ടില്ല’ കമല പറയുന്നു.

സാവിത്രിയെ സംരക്ഷിക്കാന്‍ തന്റെ പിതാവ് ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. കാരണം അദ്ദേഹത്തിന് അവരെ വളരെയധികം ഇഷ്ടമായിരുന്നെന്നും കമല വ്യക്തമാക്കി. ചിത്രത്തില്‍ സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് കീര്‍ത്തി സുരേഷും, ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനുമായിരുന്നു.

Top