രജനിയെ കണ്ടത് രാഷ്ട്രീയ കാര്യത്തിനല്ല; സൗഹൃദ കൂടിക്കാഴ്ചയെന്ന് കമല്‍ഹാസന്‍

kamal-rajanikanth

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി തമിഴ്‌നാട് യാത്രയ്ക്കൊരുങ്ങുന്ന കമല്‍ ഹാസന്‍ രജനികാന്തുമായി കൂടിക്കഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ പയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്.

അതേസമയം, ഇത് ഒരു രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയല്ലെന്നും ഒരു സൗഹൃദ പരമായ കൂടിക്കാഴ്ചയാണെന്നും കമല്‍ ഹാസന്‍ വെളിപ്പെടുത്തി.

നീണ്ട കുറേ വര്‍ഷമായിട്ടുള്ള ബന്ധമാണ് തങ്ങളുടേതെന്നും, 1970 മുതല്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടെന്നും കമല്‍ പറഞ്ഞു. തന്റെ യാത്രയുടെ കാര്യം രജനിയോട് പറഞ്ഞിരുന്നെന്നും അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നിരുന്നെന്നും കമല്‍ഹാസന്‍ പറഞ്ഞു. എന്റെ യാത്രയ്ക്ക് മുന്നോടിയായി സുഹൃത്തുക്കളെയൊക്കെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

താന്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മികച്ച ജീവിതത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക അതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രജനിയുമായി കൈക്കോര്‍ക്കാനുള്ള അവസരം വരുമോയെന്നറിയില്ല. ഞങ്ങള്‍ കൈക്കോര്‍ക്കുന്നതിനെ കുറിച്ച് കാലം തീരുമാനിക്കട്ടെയെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ് ജനതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കമല്‍ തീരുമാനിച്ചിരിക്കുന്നു. കമലിന് വേണ്ടി താന്‍ പ്രാര്‍ഥിക്കുമെന്നും കമലിന്റെ സന്ദര്‍ശനത്തിനു ശേഷം രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. കമലുമായി കൈക്കോര്‍ക്കാനുള്ള അവസരം വരുമോയെന്നറിയില്ല.

കാരണം അദ്ദേഹത്തിന്റെ സിനിമയിലെ ശൈലി തന്റേതുമായി വലിയ അന്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിലേക്കെത്തുന്നത് പണമുണ്ടാക്കാനെല്ല്. കാരണം അതിപ്പോള്‍ അദ്ദേഹത്തിന് നല്ലതുപൊലെയുണ്ടെന്നും ജനസേവനാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും രജനികാന്ത് പറഞ്ഞു.

Top