ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി കമല്‍ഹാസന്‍

തിരുവനന്തപുരം: ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി പ്രശസ്ത നടന്‍ കമല്‍ഹാസന്‍.

ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഇമെയിലിലൂടെയാണ് കമല്‍ഹാസന്‍ അഭിനന്ദന സന്ദേശം അയച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്നും മെയിലില്‍ കമല്‍ പറയുന്നു.

2016 മെയ് 25നാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. നാളെ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു വര്‍ഷം തികയും.

Top