‘മക്കള്‍ നീതി മയ്യം’: ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ച് കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം

kamal-haasan

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം. വൈകിട്ട് ആറിന് മധുരയില്‍ വെച്ചാണ് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനം കമല്‍ഹാസന്‍ നടത്തിയത്.

മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ പാര്‍ട്ടിയുടെ പേര്.പാര്‍ട്ടിയുടെ പേരിനൊപ്പം ചിഹ്നവും പതാകയും പുറത്തിറക്കി. തമിഴകത്തെ രാഷ്ട്രീയ മാറ്റമാണ് തന്റെ ലക്ഷ്യമെന്ന് കമല്‍ പ്രഖ്യാപിച്ചു. ഒരു നാള്‍ കൊണ്ടാട്ടമല്ലെന്നും അദ്ദേഹം വിവരിച്ചു. താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും കമല്‍ വ്യക്തമാക്കി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കം നിരവധിപേര്‍ കമലിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് സാക്ഷികളായി.

ഡോ. എപിജെ അബ്ദുള്‍ അബ്ദുള്‍ കലാമിന്റെ വീട് സന്ദര്‍ശിച്ച് അബ്ദുള്‍ കലാമിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് മുത്തു മീര ലീലാബി മരൈക്കാരില്‍ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷമാണ് കമല്‍ഹാസന്റെ പര്യടനം ആരംഭിച്ചത്.

Top