മോഹന്‍ലാല്‍ സുഹൃത്താണ്, എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തത് തെറ്റായ നിലപാടെന്ന്‌ കമല്‍ഹാസന്‍

kamal-haasan

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള നടന്‍മാരുടെ മൗനം ഞെട്ടിക്കുന്നതാണെന്ന് നടന്‍ കമല്‍ഹാസന്‍.

പ്രതിയായി ആരോപിക്കപ്പെട്ട ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താരസംഘടന അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തത് തെറ്റായ നിലപാടാണെന്നും, ഈ അഭിപ്രായ പ്രകടനം സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെപ്പോലും ബാധിച്ചേക്കാമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, മോഹന്‍ലാല്‍ സുഹൃത്താണ് എന്നാല്‍ എന്റെ കാഴ്ച്ചപ്പാടുകളോട് അദ്ദേഹത്തിന് വിയോജിപ്പുകളുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലിംഗ സമത്വത്തെ കുറിച്ച് നടന്മാര്‍ പ്രതികരിക്കാത്തത് ആശങ്കയുണ്ടാക്കുമെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

Top