‘തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രി ‘ ; കമല്‍ഹാസന്റെ ട്വിറ്റര്‍ കവിത രാഷ്ട്രീയ പ്രവേശനമോ ?

ചെന്നൈ: കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുമ്പോള്‍ ഉലകനായകന്‍ ട്വിറ്ററില്‍ കുറിച്ച കവിത തമിഴകത്തെ ഇളക്കിമറിക്കുന്നു.

‘ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാകും’ എന്ന് എഴുതിയിരിക്കുന്നതിലൂടെ കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ വിളംബരമാണിത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മുതല്‍വര്‍ എന്നാല്‍ തമിഴില്‍ മുഖ്യമന്ത്രി എന്നാണര്‍ത്ഥം.

“ആരും ഇപ്പോള്‍ രാജാവല്ല, അതിനാല്‍ നമുക്ക് വിമര്‍ശിക്കാം.. ആഹ്‌ളാദത്തോടെ കുതിച്ചുയരാം , നമ്മള്‍ അവരെപ്പോലെ രാജാക്കന്മാരല്ല . തോല്‍ക്കപ്പെട്ടാല്‍, മരിച്ചാല്‍ ഞാന്‍ ഒരു പോരാളിയാണ്. തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയും.. കുമ്പിടുന്നതുകൊണ്ട് അടിമകളാകുമോ ? കിരീടം ത്യജിച്ചാല്‍ നഷ്ടപ്പെടുന്നവനാകുമോ ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്. തിരഞ്ഞിട്ടില്ലാത്ത പാതകള്‍ നമുക്ക് ഒരിക്കലും ദൃശ്യമാകില്ല. സുഹൃത്തേ എന്നോടൊപ്പം വരൂ, മതഭ്രാന്തിനെയും അന്ധവിശ്വാസത്തെയും ഒഴിവാക്കാന്‍ ശ്രമിക്കുന്നവനാണ് നേതാവ്..” കമല്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.

തമിഴ്‌നാട് സര്‍ക്കാരില്‍ അഴിമതി തുടര്‍ക്കഥയാവുന്നുവെന്ന കമല്‍ഹാസന്റെ അഭിപ്രായ പ്രകടനത്തോട് പ്രതികരിച്ച് കഴിഞ്ഞ ദിവസം തമിഴ്‌നാട് ധനമന്ത്രി ഡി ജയകുമാര്‍ താരത്തെ രാഷ്ട്രീയത്തിലിറങ്ങാന്‍ വെല്ലുവിളിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാകും എന്നുള്ള പതിനൊന്ന് വരി കവിതയിലൂടെ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്‌ ചലനം സൃഷ്ടിക്കുന്നത്.

Top