കള്ളപ്പണം ഇല്ലാതാകുമെന്ന് കരുതിയാണ് കേന്ദ്രത്തെ പിന്തുണച്ചത് ; മാപ്പ് ചോദിച്ച് കമല്‍ഹാസന്‍

kamal hassan

ചെന്നൈ ; നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ട് നിരോധന തീരുമാനത്തില്‍ പിന്തുണ നല്‍കിയതിന് മാപ്പ് ചോദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍.

പിന്തുണ നല്‍കിയത് തെറ്റായി പോയെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

തമിഴ് മാഗസിനായ വികടനില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ഹാസന്‍ മാപ്പ് പറഞ്ഞ്‌ രംഗത്തെത്തിയത്.

മാപ്പ് പറയാന്‍ ഭയമുള്ള ആളല്ല താനെന്നും, കള്ളപ്പണം ഇല്ലാതാകുമെന്ന് കരുതിയാണ് കേന്ദ്രത്തെ പിന്തുണച്ചതെന്നും കമല്‍ വ്യക്തമാക്കി.

ഇത് കൊണ്ടാണ് നോട്ടുനിരോധന സമയത്തുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ സഹിക്കണമെന്ന് കരുതിയതെന്നും കമല്‍ വ്യക്തമാക്കി.

Top