പത്മാവതി വിവാദം ; ദീപിക പദുക്കോണിന്റെ തല സുരക്ഷിതമായി വേണമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ദീപിക പദുക്കോണിനെ കേന്ദ്ര കഥാപത്രമാക്കി സഞ്ജയ് ലീല ബന്‍സാരി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.

വിവാദങ്ങൾ ശക്തമാകുന്നതിനിടെ നടി ദീപിക പദുകോണിന് പിന്തുണയുമായി കമല്‍ഹാസന്‍ രംഗത്തെത്തി.

ദീപികയുടെ തല സുരക്ഷിതമായി വേണമെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. ശരീരത്തേക്കാല്‍ അവരുടെ തലയെ താന്‍ ബഹുമാനിക്കുന്നു. ദീപികയക്ക് സ്വാതന്ത്രം നിഷേധിക്കരുതെന്നും കമല്‍ഹസന്‍ ട്വീറ്റ് ചെയ്തു.

താൻ അഭിനയിച്ച സിനിമകൾക്കെതിരെയും മുൻപ് പല വിഭാഗങ്ങളും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. നമ്മള്‍ ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമായെന്നും കമല്‍ഹാസന്‍ സൂചിപ്പിച്ചു.

പത്മാവതി സിനിമയുമായി ബന്ധപ്പെട്ട് ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്തവര്‍ക്ക് നേരെയുള്ള പ്രതികരണമാണ് കമല്‍ഹാസന്‍ നടത്തിയത്.

രജപുത്ര രാജ്ഞിയായ റാണി പത്മാവതിയുടെ കഥ പറയുന്ന സിനിമ ഹൈന്ദവ സംസ്‌കാരതത്തിനെതിരാണ് എന്ന് ആരോപിച്ചാണ് കര്‍ണിസേനയടക്കമുള്ള രജപുത്രസംഘടനകള്‍ രംഗത്തെത്തിയിരുന്നത്.

ചരിത്രവും ഭാവനയും ഇട കലര്‍ത്തുന്ന സിനിമ രജപുത്ര ചരിത്രത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു ആരോപണം.

തുടർന്നാണ് ദീപികയുടെയും സഞ്ജയ് ലീല ബന്‍സാരിയുടെയും തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി വാഗ്ദാനം ചെയ്ത് ഹരിയാന ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.

Top