കലാംജിയുടെ സ്വപ്നങ്ങൾ സിനിമയാകുന്നു ; പോസ്റ്റർ പുറത്തിറക്കി ഐ എസ് ആർ ഒ

മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞയുമായ എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിത കഥ സിനിമയാകുന്നു .

തെലുങ്ക് നിർമാതാക്കളായ അനിൽ സുൻകരയും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ 2016 ൽ ആരംഭിച്ചിരുന്നു. ഈ വർഷം മാർച്ചിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്.

കലാമിന്റെ രണ്ടാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ രാമേശ്വരത്ത് നടത്തിയ പരിപാടിയിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) ചെയർമാൻ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി

ഡോ. അബ്ദുൾ കലാം എന്ന പേരിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ രചന രാജ് ചെൻഗപ്പയാണ്.

ഇംഗ്ലീഷിൽ ഒരുങ്ങുന്ന ചിത്രത്തിൽ കലാം എന്ന വ്യക്തിയുടെ ജീവിതം എത്രത്തോളം ലളിതവും , മാതൃകാപരവുമായിരുന്നുവെന്ന് ചിത്രീകരിക്കാൻ കഴിയുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പൊഖ്റാൻ ആണവ പരീക്ഷണത്തിന്റയും , ആണവ രഹസ്യങ്ങളുടെയും കഥകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Top