ആസാമിലെ ഗ്രാമങ്ങളിൽ കാളീപൂജ ആചാരമല്ല ; ഐക്യത്തിന്റെയും ,സ്നേഹത്തിൻേറയും ഉത്സവം

ദിസ്‌പൂർ: ആസാമിലെ മൂന്ന് ഗ്രാമങ്ങളിൽ വർഷങ്ങളായി നടക്കുന്ന പൂജയാണ് കാളി പൂജ. എന്നാൽ ഈ പൂജ ഒരു മതത്തിന്റെ മാത്രം ആചാരമല്ല. മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങളുടെ സ്നേഹത്തിന്റെയും,ഒരുമയുടെയും അടിത്തറയാണ്.

അരനൂറ്റാണ്ടാലധികമായി പശ്ചിമ ആസാമിലെ നൽബാരി ജില്ലയിൽ നിന്ന് മൂന്ന് ഗ്രാമങ്ങളിലേക്ക് റോഡുകൾ ആരംഭിക്കുന്ന സ്ഥലം അറിയപ്പെട്ടുന്നത് മിലൻ ചൗക്ക് അഥവാ സെന്റർ ഓഫ് യൂണിറ്റി എന്നാണ്.

സന്ധെലി, പൊക്കോവ, പാനിഗോൺ എന്നി മൂന്ന് ഗ്രാമങ്ങളിലായി ഏകദേശം പതിനായിരത്തോളം ജനങ്ങൾ താമസിക്കുന്നുണ്ട്.

ഈ ഗ്രാമങ്ങളിലെ ജനങ്ങളിൽ പകുതിയും ഹിന്ദുക്കളും മുസ്ലീങ്ങളുമാണ്. 2015 ൽ ഒരു കാളിപൂജ സംഘടിപ്പിക്കാൻ ഈ മൂന്ന് ഗ്രാമങ്ങളിലെ നിവാസികൾ തീരുമാനിച്ചു.

പൂർവികർ എന്തുകൊണ്ടാണ് ഗ്രാമത്തിലേക്കുള്ള വഴിക്ക് മിലൻ ചൗക്ക് അഥവാ സെന്റർ ഓഫ് യൂണിറ്റി എന്ന പേര് നൽകിയത് എന്ന തിരിച്ചറിവിൽ നിന്നായിരുന്നു ആ തീരുമാനം.

ഞങ്ങളുടെ പൂർവികർ വർഗീയ ലഹളകൾക്ക് എതിരായിരുന്നു. അതിനാൽ ഞങ്ങളും വർഗീയതക്ക് എതിരാണ് എന്ന് ഗ്രാമവാസികൾ പറയുന്നു.

മിലാൻ ചൗക്കിൽ നടത്താറുള്ള യോഗങ്ങൾ ഞങ്ങളുടെ ഈ ഐക്യത നിലനിർത്താൻ സഹായിച്ചിട്ടുണ്ട് എന്ന് മിലൻ ചൗക്ക് കമ്മിറ്റി പ്രസിഡന്റ് മൊഹമ്മദ് ഇബ്രാഹിം അലി വ്യകത്മാക്കി.

_bb8ec132-b32f-11e7-8276-b04a35b0fb2c

ഈ ഐക്യത നിലനിർത്തി മുന്നോട്ട് പോകാൻ ഗ്രാമീണർ ഉത്സവങ്ങൾ സംഘടിപ്പിക്കാനും പരസ്പരം സഹായിക്കാനും തീരുമാനിച്ചു. അങ്ങനെ 2015ൽ ആദ്യമായി വലിയൊരു കാളിപൂജയെ ഗ്രാമീണർ സംഘടിപ്പിച്ചു.

“ഇത് മൂന്നാം തവണയാണ് ഞങ്ങൾ ശ്യാമ പൂജ അഥവാ കാളി പൂജ സംഘടിപ്പിക്കുന്നത്. പാരമ്പര്യമനുസരിച്ച് എല്ലാ ചടങ്ങുകൾ നടക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുവെന്നും” അലി പറഞ്ഞു.

ഈദ്, റോങ്കിലി ബിഹു തുടങ്ങി മറ്റ് മതങ്ങൾ ആഘോഷിക്കുന്ന ആചാരപരിപാടികളും ഗ്രാമത്തിൽ സംഘടിപ്പിക്കാറുണ്ട്.

പരസ്പരം മതത്തിന്റെ പേരിൽ കലഹിക്കുന്ന ജനങ്ങൾക്ക് ആസാമിലെ മൂന്ന് ഗ്രാമങ്ങളിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ഉത്സവങ്ങൾ ഒരു മാതൃകയാണ്.

റിപ്പോർട്ട് :രേഷ്മ പി. എം

Top