കല്‍ബുര്‍ഗിയുടെ കൊലപാതകം ; സംസ്ഥാനങ്ങളോട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

kulbargi

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫ. എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ മുന്ന് സംസ്ഥാനങ്ങളോട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളോട് നാല് ആഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരേ കടുത്ത നിലപാടെടുത്തിരുന്ന കല്‍ബുര്‍ഗി 2015 ഓഗസ്റ്റ് 30നാണു വെടിയേറ്റു മരിച്ചത്. കുടുംബാംഗങ്ങളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേയാണ് കൊലയാളികള്‍ വെടിയുതിര്‍ത്തത്.

കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര ഏജന്‍സികള്‍ക്കും സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി നല്‍കിയ റിട്ട് ഹര്‍ജിയിലാണു സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും എന്‍ഐഎ, സിബിഐ, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചത്.

Top