kalamassery medical college doctor suspended for death of mbbs student

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പിഴവിനെ തുടര്‍ന്ന് എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്.

ഷംന തസ്‌നിമിനെ ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്.

ചികില്‍സയ്ക്കിടെ ഷംന മരിച്ചിട്ടും ഇക്കാര്യം മറച്ചുവച്ച് ഡോക്ടര്‍ ഷംനയെ വിദഗ്ധ ചികില്‍സയ്ക്കായി കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഇക്കാര്യമടക്കം സ്ഥിരീകരിച്ച ഉന്നതതല സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് പനിയ്ക്ക് ചികില്‍സ തേടി ആശുപത്രിയിലെത്തിയ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ഷംന തസ്‌നീം ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരിച്ചത്.

Top