നഷ്ടപ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന കാലയിലെ ‘കണ്ണമ്മ’ ഗാനം യൂട്യൂബില്‍ തരംഗമായി

kannamma

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ രജനീകാന്തിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ച ചിത്രം കാലയിലെ കണ്ണമ്മ എന്ന വീഡിയോ ഗാനം പുറത്തുവിട്ടു. ഗാനം പുറത്തുവിട്ട് ഒരുദിവസം പിന്നിടുമ്പോഴേക്കും 12 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. രജനിയും ചിത്രത്തിലെ ഒരു നായികയായ ഹുമ ഖുറേഷിയുമാണ് പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത്. നഷ്ടപ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഗാനമാണിത്.

ഉമ ദേവി എഴുതിയ വരികള്‍ സംഗീതം നല്‍കിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറും ധീയും ചേര്‍ന്നാണ്. ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ട്രെന്റിങ്ങില്‍ ഒന്നാമതാണ്.

ജൂണ്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണത്തോടെ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്.

Top