മകനെ അതിരുകടന്ന് സ്‌നേഹിക്കുന്ന അമ്മയായി കാജോള്‍ ; ‘ഹെലികോപ്റ്റര്‍ ഈല’

രു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാജോള്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് ഹെലികോപ്റ്റര്‍ ഈല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കാജോള്‍ ട്വിറ്ററിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഒരു അമ്മയുടെയും, മകന്റെയും തീവ്ര സ്‌നേഹബന്ധത്തിന്റെ കഥയാണ് ഹെലികോപ്റ്റര്‍ ഈലയിലൂടെ പറയുന്നത്. അമ്മ അവരുടെ ഏകമകനെ വളര്‍ത്താന്‍ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു. സംരക്ഷകയായ അമ്മ മകന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ മകന്‍ പഠിക്കുന്ന കോളേജില്‍ ചേരാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍.

നാഷ്ണല്‍ അവാര്‍ഡ് ജേതാവ് റിധി സെന്‍ ആണ് മകനായി ചിത്രത്തില്‍ എത്തുന്നത്. പ്രതീപ് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അജയ് ദേവ്ഗണും ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 14ന് ചിത്രം തീയേറ്ററുകളിലെത്തും.

Top