തെലുങ്കിലും തമിഴിലും കൈനിറയെ ചിത്രങ്ങളുമായി താര സുന്ദരി കാജല്‍ അഗര്‍വാള്‍

തെലുങ്കിലും തമിഴിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താര സുന്ദരി കാജല്‍ അഗര്‍വാള്‍.

കാജല്‍ ചലചിത്രലോകത്തെത്തിയതിന്റെ പത്താംവാര്‍ഷികത്തില്‍ തന്റെ ആദ്യ നായകനായ കല്യാണ്‍ റാമിന്റെ നായികയാവുന്നതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍.

കല്യാണിന്റെ പുതിയ ചിത്രമായ എം.എല്‍.എയിലാണ് കാജല്‍ നായികയായെത്തുന്നത്.

കല്യാണ്‍ നായകനായി 2007ല്‍ റിലീസ് ചെയ്ത കാജല്‍ ലക്ഷ്മി കല്യാണം എന്ന കാജല്‍ അഗര്‍വാളിന്റെ അരങ്ങേറ്റ ചിത്രം വിജയമായില്ലെങ്കിലും താരം ടോളിവുഡിലും കോളിവുഡിലും പിന്നീട് തരംഗമായി.

ബാഹുബലി വില്ലന്‍ റാണ ദഗുബട്ടിയോടൊപ്പം അഭിനയിച്ച നേനേ രാജ നേനേ മന്ത്രിയാണ് തെലുങ്കില്‍ കാജലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

അജിത്തിന്റെ വിവേഗത്തിലും ഇളയദളപതി വിജയ് നായകനാകുന്ന അടുത്ത ചിത്രത്തിലും കാജലാണ് നായിക.

Top