വെള്ളാപ്പള്ളിയെ തിരുത്തി കടകംപള്ളി ; സാമ്പത്തിക സംവരണമല്ല നടപ്പാക്കുന്നതെന്ന്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണമല്ല നടപ്പാക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

എസ്.എന്‍.ഡി.പി പോലുള്ള സംഘടനകള്‍ എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും, വെള്ളാപ്പള്ളിയുടെ പ്രസ്താവന തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും മന്ത്രി പറഞ്ഞു.

മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെ സാമ്പത്തിക സംവരണമായി പറയാന്‍ കഴിയുമോ എന്നും കടകംപള്ളി ചോദിച്ചു.

ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണ് മുന്നോക്ക സംവരണം. ഉന്നത ജാതിയില്‍പ്പെട്ട പാവപ്പെട്ടവന് സംവരണം നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെയും പ്രഖ്യാപിത നിലപാട്.

അതുകൊണ്ട് പിന്നോക്ക വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

Top