പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് കടകംപള്ളി

kadakampally-surendran

കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിനെക്കുറിച്ച് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പാര്‍ക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളുണ്ടെങ്കില്‍ അതിനെ കുറിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങളില്‍ നടപടികളെടുക്കുന്നതിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top