ശബരിമല തീര്‍ത്ഥാടനകാലം അട്ടിമറിക്കാന്‍ ബിജെപി കുപ്രചരണം നടത്തിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally surendran

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനകാലം അട്ടിമറിക്കാന്‍ ബിജെപി ദക്ഷിണേന്ത്യന്‍ സ്റ്റേറ്റുകളില്‍ ശബരിമലയെ കുറിച്ച് കുപ്രചരണം നടത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശബരിമലയില്‍ കാണിക്ക ഇടരുത്,പ്രസാദം വാങ്ങരുത് എന്നിങ്ങനെയുള്ള വര്‍ഗ്ഗീയവാദികളുടെ ആഹ്വാനം ഭക്തര്‍ തള്ളി കളഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

ഇതിനെയൊക്കെ അതിജീവിച്ച് ഈ ശബരിമല തീര്‍ത്ഥാടന കാലം പരാതി രഹിതമാക്കാന്‍ സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു. ഇക്കുറി മകരവിളക്ക് ദിവസം വരെയുള്ള നടവരവ് 255 കോടിയാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ഇത് 210 കോടി രൂപയായിരുന്നു.

തിരുപ്പതി മോഡല്‍ പഠനം നടത്തുന്നതിന് ആന്ധ്രാമുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്‍തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളിലേക്ക് നടക്കുന്ന നിയമനങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംവരണം നടപ്പാക്കുന്നതില്‍ ഭരണഘടനാ പ്രശ്‌നമില്ല. സംവരണ വിഷയത്തില്‍ എസ്എന്‍ഡിപിയുള്‍പ്പെടെയുള്ള പിന്നോക്കസമുദായ സംഘടനകള്‍ സംവരണ സമുദായങ്ങളെ വഞ്ചിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top