kaatru veliyide marriage song by A R Rahman magical music

മണിരത്‌നം സംവിധാനം ചെയ്ത് കാര്‍ത്തി, അതിഥി റാവു ഹൈദാരി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന കാട്രു വെളിയിടെയിലെ പുതിയ പാട്ടെത്തി.

വൈരമുത്തുവിന്റെ വരികള്‍ക്ക് എ ആര്‍ റഹ്മാന്റെ മാജിക്കല്‍ സംഗീതത്തില്‍ പുറത്തുവന്ന ‘സാരട്ടു വണ്ടിയിലാ’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് റഹ്മാന്റെ സഹോദരി എആര്‍ റെയ്ഹാന, ടിപ്പു, നികിത ഗാന്ധി എന്നിവരാണ്.

നേരത്തേ ഇറങ്ങിയ വാന്‍ വരുവാന്‍, അഴകിയേ എന്നീ ഗാനങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

കല്യാണഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് സാരട്ടു വണ്ടിയിലാ ഒരുക്കിയിട്ടുള്ളത്. പാട്ടിന്റെ റിലീസിന് മുന്നോടിയായി ഓകെ കണ്‍മണി, ദില്‍സെ, ഗുരു, അലൈപ്പായുതേ എന്നീ ചിത്രങ്ങളിലെ വിവാഹരംഗങ്ങള്‍ ചേര്‍ത്തിട്ടുള്ള പ്രമോ മദ്രാസ് ടാക്കീസ് പുറത്തുവിട്ടിരുന്നു

Top