വ്യാജ പ്രചരണം; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി

K surendran

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ കാലികളെ കഴുത്തറുത്ത് കൊന്ന ചിത്രം കേരളത്തിലേതെന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയയില്‍ ഇലക്ട്രോണിക്ക് റെക്കോഡ് കൃത്രിമമായി സൃഷ്ടിച്ച് കലാപത്തിനും ക്രമസമാധാന ലംഘനത്തിനും വഴിയൊരുക്കിയതിന് സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

കൂത്തുപറമ്പ് സ്വദേശി അമല്‍ മനോജാണ് പരാതിക്കാരന്‍. ‘സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതു-വലതു യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേള’ എന്ന വ്യാജേനയാണ് യുപിയിലെ മുസാഫര്‍ നഗറിലെ പഴയ ചിത്രം സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ കാള വെട്ട്’ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വ്യാപകമായി ഗോമാതാക്കളെ കൊന്നു തള്ളുന്നു എന്ന് പ്രചരിപ്പിക്കാനാണ് ബിജെപി നേതാവ് ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെയും മുസാഫര്‍നഗര്‍ കശാപ്പുവാര്‍ത്തയുടെയും കോപ്പി പരാതിയോടൊപ്പമുണ്ട്.

Top