‘വടക്കു നോക്കി മുഖ്യമന്ത്രി’; പിണറായി വിജയനെ വിശേഷിപ്പിച്ച് കെ.സുരേന്ദ്രന്‍

K Surendran

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വടക്കു നോക്കി മുഖ്യമന്ത്രിയായെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. വടക്ക് എന്താണ് നടക്കുന്നതെന്ന കാര്യമാണ് മുഖ്യമന്ത്രി ശ്രദ്ധിക്കുന്നതെന്നും കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ട് മുഖ്യമന്ത്രി അവിടേക്കു തിരിഞ്ഞു നോക്കാത്തത് അതിനുള്ള ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിക്കു രാഷ്ട്രീയം കളിക്കുന്നതിലാണു താത്പര്യം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിലൂടെ മുഖ്യമന്ത്രി അത് തെളിയിച്ചു. വടക്ക് എന്താണ് നടക്കുന്നതെന്നാണു മുഖ്യമന്ത്രി ശ്രദ്ധിക്കുന്നത്. കേരളത്തിലെ കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ല സുരേന്ദ്രന്‍ പറയുന്നു.

Top