മുഖ്യമന്ത്രി പരാജയം; ക്രിമിനലുകളായ നേതാക്കളെ നിലയ്ക്ക് നിറുത്തണമെന്ന് യെച്ചൂരിക്ക് സുധാകരന്റെ കത്ത്‌

pinaray

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പിണറായി വിജയന്‍ പരാജയമാണെന്നും മലയാളത്തില്‍ അയച്ച കത്തില്‍ സുധാകരന്‍ കുറ്റപ്പെടുത്തി.

ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തില്‍ മാത്രമാണ് പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്ത് എവിടെയും നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ചും പ്രസംഗിക്കുന്ന സിപിഎം നേതൃത്വം കേരളത്തിലെ നരനായാട്ട് കാണുന്നില്ല. കേരളത്തിലെ സി.പി.എം ചില ക്രിമിനലുകളുടെ പിടിയിലാണ്. കണ്ണൂര്‍ ജില്ലയിലെ ക്രിമിനലുകളായ നേതാക്കളെയും പ്രവര്‍ത്തകരെയും അഖിലേന്ത്യാ നേതൃത്വം നിലയ്ക്ക് നിറുത്തണമെന്നും സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Top