k phone : low coast internet will provide in all homes

തിരുവനന്തപുരം : കെ ഫോണ്‍ എന്ന ഫൈബര്‍ ഓപ്റ്റിക് സംവിധാനത്തിലൂടെ എല്ലാ ഭവനങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം.

ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും.

പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കുമെന്നും മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം. സര്‍ക്കാര്‍ സേവനങ്ങളും സൗകര്യങ്ങളും ഇന്റര്‍നെറ്റ് അധിഷ്ടിതമാക്കുമെന്നും ധനമന്ത്രി അറിയിച്ചു

Top