കെപിസിസി അധ്യക്ഷനാകാന്‍ താല്‍പര്യമില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ

K Muralidharan

കോഴിക്കോട്: കെപിസിസി അധ്യക്ഷനാകാന്‍ താല്‍പര്യമില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. ആരെ തിരഞ്ഞെടുത്താലും സ്വാഗതം ചെയ്യുമെന്നും പ്രായം പറഞ്ഞു ആരേയും മാറ്റി നിര്‍ത്തരതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ്സിലുള്ളവര്‍ തന്നെയാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു

അതേസമയം, കേരളത്തിലെ ഇന്റലിജന്‍സും ആഭ്യന്തര വകുപ്പും പൂര്‍ണ പരാജയമാണെന്നും അപ്രഖ്യാപിത ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് ഉടന്‍ പാസാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Top