വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല; വി ഡി സതീശന്റെ നിലപാട് തള്ളി മുരളീധരന്‍

k-muraleedharan

തിരുവനന്തപുരം: സോളാര്‍ കേസില്‍ വി ഡി സതീശന്റെ നിലപാട് തള്ളി കെ. മുരളീധരന്‍ എം എല്‍ എ.

കോണ്‍ഗ്രസ് പൊളിറ്റികല്‍ അഫയേഴ്‌സ് കമ്മിറ്റിയാണ് കോണ്‍ഗ്രസിന്റെ നിലപാടുകള്‍ പറയേണ്ടതെന്നും, വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മാത്രമല്ല, സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, വിരമിക്കാന്‍ നാല് മാസം മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് വി ഡി സതീശന്‍ എംഎല്‍എ ചൂണ്ടിക്കാട്ടിയിരുന്നു.

ഹെക്കമാന്‍ഡ് പിന്തുണയുണ്ടെന്ന എംഎം ഹസ്സന്റെ വിശദീകരണത്തെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നും, ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

തന്റെ അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയില്‍ പറയുമെന്നും അദ്ദേഹം അറിയിച്ചു.

മാത്രമല്ല, ഹര്‍ത്താലിന് താന്‍ എതിരാണെന്നും, തിങ്കളാഴ്ച നടന്ന യുഡിഎഫ് ഹര്‍ത്താലില്‍ സഹകരിച്ചില്ലെന്നും വി ഡി സതീശന്‍ എംഎല്‍എ തുറന്നടിച്ചു.

Top