ബിജെപി വേദിയില്‍ മാണി; താമരപ്പൂച്ചെണ്ട് നല്‍കി സ്വീകരിച്ച് കുമ്മനം രാജശേഖരന്‍

കൊച്ചി: ബിജെപി വേദിയില്‍ കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം മാണി.

ന്യൂനപക്ഷമോര്‍ച്ച കൊച്ചിയില്‍ സംഘടിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയെ ആദരിക്കുന്ന ചടങ്ങിലാണ് മാണി പങ്കെടുത്തത്.

പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എ.എന്‍ രാധാകൃഷ്ണന്‍, ന്യൂനപക്ഷമോര്‍ച്ച നേതാക്കള്‍ എന്നിവരും പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ താമരപ്പൂവ് നല്‍കിയാണ് മാണിയെ വേദിയിലേക്ക് സ്വീകരിച്ചത്.

Top