K. K. Shylaja Teacher-black flag-youth congress -arrest

K K Shailaja

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

മന്ത്രി പരിപാടി നടക്കുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഗേറ്റ് കടന്നെത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ കരിങ്കൊടിയുമായി എത്തിയത്.

ടൗണ്‍ എസ്.ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കരിങ്കൊടി കാട്ടിയ ഏഴു പേരെ കസ്റ്റഡിയിലെടുത്തു. പരിപാടി തടസ്സമില്ലാതെ തുടര്‍ന്നു.

Top