Jyothika’s Magalir Mattum first look poster Revealed

മുപ്പത്തിയാറു വയതനിലെക്കു ശേഷം ജ്യോതിക പ്രധാന കഥാപാത്രവുമായി എത്തുന്ന ‘മകളിയര്‍ മട്ടും’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.

ജി. ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഡോക്യുമെന്ററി സംവിധായികയുടെ വേഷമാണ് ജ്യോതിക കൈകാര്യം ചെയ്യുന്നത്.

പ്രഭ എന്നാണ് കഥാപാത്രത്തിന്റ പേര്. ചിത്രത്തിന് വേണ്ടി ജ്യോതികയെ സൂര്യ ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഭാനുപ്രിയ, ഉര്‍വശി, ശരണ്യ പൊന്‍വര്‍ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഫെബ്രുവരിയില്‍ ചിത്രം തീയറ്ററുകളിലെത്തും.

Top