jyothika next film naachiyar having great support of surya

ബാല സംവിധാനം ചെയ്ത് ജ്യോതിക കേന്ദ്രകഥാപാത്രമായെത്തുന്ന ‘നാച്ചിയാറി’ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ജിവി പ്രകാശ് മറ്റൊരു മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്.

മുണ്ടും ഷര്‍ട്ടും അണിഞ്ഞ് കുട്ടിയെ കുളിപ്പിക്കുന്ന ജ്യോതികയും വ്യത്യസ്തമാര്‍ന്ന വേഷത്തില്‍ ജി.വി പ്രകാശും പോസ്റ്ററില്‍ പ്രത്യക്ഷപെടുന്നു.

സൂര്യയുടെ വലിയ പിന്തുണയാണ് ജ്യോതികയ്ക്ക് ഈ ചിത്രത്തിന് ലഭിക്കുന്നത്. സംവിധയകന്‍ ബാലയ്ക്കും ജ്യോതികയ്ക്കും പിന്തുണ താരം ട്വിറ്ററില്‍ അറിയിച്ചിരുന്നു. സൂര്യയുടെ സിനിമാജീവിതത്തിലെ നാഴികകല്ലായ ചിത്രം ‘പിതാമഹന്റെ’ സംവിധായകനാണ് ബാല.

Top