ഓസീസിന്റെ പുതിയ കോച്ചായി ജസ്റ്റിന്‍ ലാംഗറിനെ നിയമിച്ചു

JUSTIN LANGER

വാഷിംഗ്ടണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ താരം ജസ്റ്റിന്‍ ലാംഗറിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഓസ്‌ട്രേലിയ നിയമിച്ചു. ജസ്റ്റിന്‍ ലാംഗര്‍ ഓസ്‌ട്രേലിയയുടെ കോച്ചാകുമെന്ന് മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ലാംഗറുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ ബോര്‍ഡ് പ്രതികരിച്ചത്.

പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ ഡാരന്‍ ലോമാന്റെ പരിശീലക സ്ഥാനം തെറിച്ചിരുന്നു. ഇതോടെയാണ് സഹപരിശീലകനായിരുന്ന ലാംഗറിനെ ടീമിന്റെ മുഖ്യപരിശീലകനാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചത്. നാലു വര്‍ഷത്തേക്കാണ് നിയമനം.

Top