ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു;അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നുവെന്ന് പിതാവ്‌

justien

നേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു. മോഡല്‍ ഹെയ്‌ലി ബാള്‍ഡ് വിന്‍ ആണ് വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2016 ല്‍ പിരിഞ്ഞ പ്രണയജോഡികള്‍ വീണ്ടും ഒരുമിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

ഹെയ്‌ലിയുമായി അകന്ന ബീബര്‍ പോപ് ഗായിക സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധവും തകര്‍ന്നതിനു പിന്നാലെ ഒരു മാസം മുമ്പ് ഹെയ്‌ലിയുമായി ബീബര്‍ വീണ്ടും അടുക്കുകയായിരുന്നു. ഹോളിവുഡ് നടനും നിര്‍മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്‌വിന്നിന്റെ മകളാണ് ഹെയ്‌ലി.

അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ്ഗാര്‍ പേഴ്‌സ് ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്‌ലി എത്തിയിട്ടുണ്ട്. ജസ്റ്റിന്‍ ബീബറുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പിതാവ് ജെര്‍മി ബീബര്‍ ‘ആവേശത്തോടെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു’വെന്ന് കുറിച്ചു.

Top