‘അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​വി​ല്ല’, ജ​സ്റ്റീ​സ് ക​ർ​ണ​ന്റെ ഹ​ർ​ജി വീ​ണ്ടും സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ശി​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ക​ർ​ണ​ൻ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കാ​തെ ത​ള്ളി.

ഹ​ർ​ജി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ജ​സ്റ്റീ​സ് ക​ർ​ണ​ന്റെ അ​ഭി​ഭാ​ഷ​ക​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. ജ​സ്റ്റീ​സ് ക​ർ​ണ​ന്റെ അ​പേ​ക്ഷ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ക​ർ​ണ​നെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ആ​റു മാ​സ​ത്തെ ത​ട​വു​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട ജ​ഡ്ജി സി.​എ​സ്. ക​ർ​ണ​ൻ, ത​നി​ക്കെ​തി​രാ​യ സു​പ്രീം കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

നി​രു​പാ​ധി​കം മാ​പ്പ് പ​റ​യാ​മെ​ന്ന് അ​റി​യി​ച്ച് ക​ർ​ണ​ന്റെ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്ര​പ​തി​യെ സ​മീ​പി​ച്ച​ത്.

Top