ജസ്റ്റിസ് കര്‍ണന്‍ ചൈനയിലെത്തി; അറസ്റ്റിനായി പിന്നാലെ ബംഗാള്‍ പൊലീസും

ചെന്നൈ: സുപ്രീംകോടതി ശിക്ഷ വിധിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ബംഗാള്‍ വിട്ട ജസ്റ്റിസ് സി.എസ്. കര്‍ണന്‍ ചെന്നൈ നഗരത്തില്‍ എത്തി.

ചൊവ്വാഴ്ച ചെന്നൈ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ചേര്‍ന്ന ജസ്റ്റിസ് കര്‍ണന്‍, നഗരത്തില്‍ നിന്ന് മൂന്നുമണിക്കൂര്‍ അകലെയുള്ള കാളഹസ്തി ക്ഷേത്രത്തിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് നടപടികള്‍ക്കായി ബംഗാള്‍ പൊലീസ് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 4.30നാണ് പൊലീസ് അകമ്പടിയോടെ ജസ്റ്റിസ് കര്‍ണന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തെ ശിക്ഷിക്കാനുള്ള സുപ്രീംകോടതി വിധി വന്നത്.

കോടതിയലക്ഷ്യത്തിന് ആറുമാസത്തെ തടവുശിക്ഷയാണ് ജസ്റ്റിസ് കര്‍ണന് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാല്‍ ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന കോടതി ഉത്തരവ് ഉള്ളതിനാല്‍ മാധ്യമങ്ങളില്‍ ഇവയൊന്നും പ്രസിദ്ധീകരിച്ചില്ല.

Top