justice c s karnan fails to appear before supreme court

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസ് നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ ഇന്ന് ഹാജരായില്ല.നേരിട്ട്‌ ഹാജരാകാന്‍ അദ്ദേഹത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹമോ അഭിഭാഷകനോ കോടതിയില്‍ എത്തിയില്ല.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സുപ്രീം കോടതിക്കെതിരെയും നേരത്തെ അദ്ദേഹം രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. സവര്‍ണ ജഡ്ജിമാരുടെ അധികാര ദുര്‍വിനിയോഗമാണ് തനിക്കെതിരെ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

Top