ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ഇല്ല

justice loya

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ വധക്കേസില്‍ പ്രത്യേക അന്വേഷണം ഇല്ല. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

മരണത്തില്‍ അസ്വഭാവികതയില്ലെന്ന് കോടതി. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു കോടതിയും പരിഗണിക്കരുതെന്നും
സുപ്രീം കോടതി ഉത്തരവിട്ടു.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ 2014 ഡിസംബര്‍ ഒന്നിനാണ് ജഡ്ജിയായിരുന്ന ലോയ മരിച്ചത്.ഹൃദയാഘാതം എന്നായിരുന്നു മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്.
അദ്ദേഹത്തിന്റെ സഹോദരി മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍ ലോയയുടെ മകന്‍ അനൂജ് ഈ സാധ്യത തള്ളിക്കള്ളിഞ്ഞിരുന്നു.

Top