വില്‍പ്പനയ്ക്കുള്ള മീനുകളില്‍ മായം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് ഇനി മിനിറ്റുകള്‍ മാത്രം

കൊച്ചി : വില്‍പ്പനയ്ക്ക് എത്തുന്ന മീനില്‍ മായം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് ഇനി മിനിറ്റുകള്‍ മാത്രം മതിയാകും.

വെറും മൂന്നു നിമിഷങ്ങള്‍ കൊണ്ട് തന്നെ മീനുകളില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് ഇനി കണ്ടെത്തുവാന്‍ സാധിക്കും.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറിസിലെ രണ്ട് വനിതാ ശാസ്ത്രഞ്ജരാണ് മായം കണ്ടെത്തുന്നതിനുള്ള കിറ്റുകള്‍ വികസിപ്പിച്ചെടുത്തത്.

പഴകിയ മീന്‍ പുതുമയോടെ സൂക്ഷിക്കാനായി സാധാരണയായി ഫോര്‍മാലിനും, അമോണിയയുമാണ് ചേര്‍ക്കാറുള്ളത്.

ഇത് തിരിച്ചറിയുന്നതിനായി ചെറിയൊരു സ്ട്രിപ്പുള്ള കിറ്റാണ് ശാസ്ത്ര സംഘം തയ്യാറാക്കിയിരിക്കുന്നത്.

സ്ട്രിപ്പ് മീനില്‍ പതിയെ അമര്‍ത്തിയതിനുശേഷം ഒരു തുള്ളി രാസലായനി ആ സ്ട്രിപ്പിലേയ്ക്ക് ഒഴിക്കുക. മീനില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്ട്രിപ്പിന്റെ നിറം മാറും.

ഇത്തരത്തില്‍ മനുഷ്യശരീരത്തിന് ദോഷകരമായ ഫോര്‍മാലിന്‍, അമോണിയ രാസവസ്തുക്കള്‍ കണ്ടെത്തുന്നതിന് രണ്ടു തരത്തിലുള്ള സ്ട്രിപ്പുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

Top