‘ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം’; ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആണ് ട്രയിലര്‍. മുപ്പത് ലക്ഷത്തിലേറെ പേരാണ് ഒറ്റ ദിവസംകൊണ്ട് ട്രെയിലര്‍ കണ്ടത്‌.

‘ദ ഇംപോസിബ്ള്‍’, ‘ഓര്‍ഫനേജ്’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജെ എ ബയോനാണ് ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം സംവിധാനം ചെയ്തിരിക്കുന്നത്. ജുറാസിക് വേള്‍ഡ് എന്ന 2015 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഫാളെന്‍ കിംഗ്ഡം. 2019 ജൂണില്‍ ചിത്രം റിലീസ് ചെയ്യും.

ജെയിംസ് ക്രോംവെല്‍, ടെഡ് ലെവിന്‍, ജസ്റ്റിസ് സ്മിത്ത്, ജെറാള്‍ഡിന്‍ ചാപ്ലിന്‍, ഡാനിയേല പിനേഡ, ടോബി ജോണ്‍സ്, റഫേ സ്‌പോള്‍, ഇസബെല്ലാ സെര്‍മന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Top